ഇന്ന് സൗഹൃദദിനം

ഇന്ന് അന്താരാഷ്ട്ര സൗഹൃദദിനം. ആയിരം പ്രണയങ്ങളെക്കാൾ മൂല്യമുള്ള ബന്ധം സൗഹൃദം. പൊന്നിൽ വിളക്കിച്ചേർത്ത സൗഹൃദങ്ങൾ മണ്ണിൽ കൈകൾ കോർത്തു. അവർ പരസ്പരം ഹൃദയം കൊണ്ട് ചേർന്നു. അവിടെ സൗഹൃദത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു. 1919-ൽ ഹാൾമാർക്ക് കാർഡ്‌സിന്റെ സ്ഥാപകനായ ജോയ്‌സി ഹാൾ ആണ് സൗഹൃദത്തിനു മാത്രമായി ഒരുദിനം എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ 1935-ൽ യുഎസിലാണ് ആദ്യമായി സൗഹൃദദിനം ആഘോഷിച്ചത്. സുഹൃത്തുക്കൾ പരസ്പരം ചോക്ലേറ്റുകളും പൂക്കളും സമ്മാനങ്ങളും കൈമാറുന്ന ദിവസമാണ് ഇന്ന്.മാറുന്ന ലോകക്രമത്തില്‍ എന്തിനും നന്‍മ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിലും അത് സംഭവിക്കുന്നു. പണ്ടൊക്കെ ഇന്‍ലന്‍ഡിലും പോസ്‌റ്റ് കാര്‍ഡിലുമെത്തുന്ന സന്ദേശത്തിലൂടെ ഇതള്‍വിരിയുന്ന സൗഹൃദങ്ങള്‍ക്ക് ഒരു ആത്‌മാവുണ്ടായിരുന്നു.എന്നാല്‍ ഇന്നത്തെ സൗഹൃദങ്ങള്‍ ഏറെയും ആത്‌മാവില്ലാതായി മാറുന്നു. യാന്ത്രികമായ കംപ്യൂട്ടര്‍ കീബോര്‍ഡുകളിലും മൊബൈല്‍ കീപാഡുകളിലും ഒതുങ്ങുന്ന ഇന്നത്തെ സൗഹൃദം ഏറെയും പൊള്ളയാണെന്നതാണ് വാസ്‌തവം. ഹായ്-ബൈ വാക്കുകള്‍ക്കതീതമായി സൗഹൃദത്തിന് ചില അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ടെന്ന് പുതുതലമുറ മനസിലാക്കേണ്ടിയിരിക്കുന്നു. ആത്‌മാവ് നഷ്‌ടമാകുന്ന ഇന്നത്തെ സൗഹൃദത്തെ ഒന്ന് ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം.
എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകള്‍...
No comments:
Post a Comment